കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അച്ചടി മേഖലയില്‍ എങ്ങനെ മുന്നേറാമെന്ന വിഷയത്തില്‍ സൗജന്യ നേതൃത്വ പരിശീലന ക്യാമ്പ് നടത്തി. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് ജി.ബി അംഗം സിബി കൊടിയംകുന്നേല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ അന്താരാഷ്ട്ര പരിശീലകന്‍ വി. വേണുഗോപാല്‍ ക്ലാസ് കൈകാര്യം ചെയ്തു.
ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്മദ് അധ്യക്ഷത വഹിച്ചു. എന്‍. കേളു നമ്പ്യാര്‍, കാസര്‍കോട് മേഖലാ പ്രസി. എ. രവിശങ്കര്‍, സെക്രട്ടറി പ്രജിത് മേലത്ത്, കെ.പ്രഭാകരന്‍, എം. ഉദയകുമാര്‍, രാജാറാമ എസ്, സുധീഷ് സി, മുഹമ്മദ് സാലി സംസാരിച്ചു. ജില്ലാ സെക്ര. വി.ബി അജയകുമാര്‍ സ്വാഗതവും ട്രഷറര്‍ അശോക് കുമാര്‍ ടി.പി നന്ദിയും പറഞ്ഞു.