ഉദുമ: മണികണ്ഠന് കൈത്താങ്ങായി കാരുണ്യ സ്‌നേഹ സംഗീത യാത്ര. പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണാണ് മുല്ലച്ചേരി പുതിയ വളപ്പിലെ പി.വി മണികണ്ഠന്‍ കിടപ്പിലായത്. നട്ടെല്ലിന് ക്ഷതമേറ്റ് അരക്ക് താഴെ പൂര്‍ണമായും തകര്‍ന്നു. കിടപ്പിലായ 21 മാസമായി ദുരിതജീവിതം നയിക്കുന്നു. ലക്ഷക്കണക്കിന് രൂപ ചെലവായി. തുടര്‍ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ഇനിയും വേണം. തുടര്‍ന്നാണ് മിഥുന്‍ ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ മണികണ്ഠന് ചികിത്സാസഹായം സ്വരൂപിക്കാന്‍ പൊയിനാച്ചി മുതല്‍ കാഞ്ഞങ്ങാടുവരെ കാരുണ്യ സ്‌നേഹ സംഗീത യാത്ര സംഘടിപ്പിച്ചത്.
ഗാന-കോമഡി ഉത്സവ താരങ്ങളുടെ സഹകരണത്തോടെ സംഗീത യാത്ര പൊയിനാച്ചിയില്‍ കോമഡി താരം ഷിബു കൊഞ്ചിറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സുധി നര്‍ക്കിലക്കാട് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, പഞ്ചായത്തംഗം സുകുമാരന്‍ ആലിന്‍കീഴില്‍, ഇ. കുഞ്ഞമ്പുനായര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ധനരാജ് ബേഡകം സ്വാഗതവും ജില്ലാ പ്രസിഡന്റ് രതീഷ് കുണ്ടടുക്കം നന്ദിയും പറഞ്ഞു. മിഥുന്‍ ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാനത്തൊട്ടാകെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവരുന്നു.