കാഞ്ഞങ്ങാട്: നികുതി വകുപ്പ് വ്യാപാരികളെ ദ്രോഹിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്ടെ വ്യാപാരികള്‍ ഇന്നുച്ചവരെ കടകളടച്ച് പ്രതിഷേധിച്ചു.
സമരത്തിന്റെ ഭാഗമായി ജി.എസ്.ടി ഓഫീസ് ഉപരോധിച്ചു.
2011 മുതല്‍ ഉള്ള വാറ്റില്‍ തീര്‍പ്പാക്കിയ കണക്കുകള്‍ക്ക് ലക്ഷങ്ങള്‍ പിഴ ചുമത്തിയുള്ള നോട്ടീസുകള്‍ അയച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
വാറ്റ് നിയമം അനുസരിച്ച് നോട്ടീസ് കിട്ടിയാല്‍ 30 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ കുടുംബ വസ്തുകള്‍ ജപ്തി ചെയ്യാന്‍ വില്ലേജ് ഓഫീസര്‍ക്ക് നോട്ടീസ് നല്‍കുതാണ് രീതി. കേരളത്തിലെ വ്യാപാരികള്‍ ജപ്തി ഭീഷണിയിലും ആത്മഹത്യ ഭീഷണിയിലുമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ സാധനം വാങ്ങി കടയില്‍ നിന്നിറങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പരിശോധിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ പേടിച്ച് സാധനം വാങ്ങാന്‍ കടയില്‍ വരുന്നില്ല.
വ്യാപാരം മാത്രം അറിയാവുന്ന തങ്ങളെ സര്‍ക്കാര്‍ ജീവിക്കാന്‍ അനുവദിക്കണം.
സര്‍ക്കാറിന്റെ ധൂര്‍ത്ത് കാരണം ഖജനാവില്‍ പണമില്ലാത്തതിന് വ്യാപാരികളുടെ മേല്‍ കുറ്റം ആരോപിച്ച് നോട്ടീസ് നല്‍കി കേരളത്തിലെ വ്യാപാര മേഖല നശിപ്പിക്കാനുള്ള നീക്കം സംഘടന ചെറുക്കും. നോട്ടീസുകള്‍ പിന്‍വലിച്ച് ഉദ്യോഗസ്ഥവിളയാട്ടം അവസാനിപ്പിച്ച് ഒരെയോരു ഇന്ത്യ, ഒരോറ്റ നികുതി എ നികുതി സമ്പ്രദായം കേരളത്തില്‍ നടപ്പിലാക്കി കേരളത്തില്‍ തടസ്സം കൂടാതെ വ്യാപാരം ചെയ്യാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കല്‍ ഷോപ്പ്, ഹോട്ടല്‍, പച്ചക്കറി ഉള്‍പ്പെടെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചുകൊണ്ട് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധ സമരവും വില്‍പ്പന നികുതി ഓഫീസ് ഉപരോധവും നടത്തിയത്.