ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി. സീതാംഗോളി ചൗക്കാറിലെ അബ്ദുല്‍ റഹ്മാന്റെ ഭാര്യ നബീസ (52) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. മക്കള്‍: സുഹറ, ഫാറൂഖ്, റുഖിയ, മുസ്തഫ, സാദിക്ക്, ഷാനിബ, മറിയുമ്മ, ബാജിത, ഇസ്മയില്‍. മരുമക്കള്‍: സിദ്ദിഖ്, ഖാദര്‍, അബ്ദുല്ല, ഹാജിറ. സഹോദരങ്ങള്‍: ഖദീജ, സയിദുമ്മ, അസ്മ, ജമീല.