മഞ്ചേശ്വരം: കേന്ദ്രസര്‍ക്കാരിന്റെ ജനകീയ പദ്ധതികള്‍ നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണെന്ന് കര്‍ണ്ണാടക സംസ്ഥാന ദേവസ്വംബോര്‍ഡ് മന്ത്രി കോട്ടെ ശ്രീനിവാസ പൂജാരി പറഞ്ഞു. മഞ്ചേശ്വരം നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മജീര്‍പള്ളയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയിലെ പ്രധാനപ്പെട്ട ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 8 കോടി രൂപയാണ് നല്‍കിയത്.
കേന്ദ്രം നടപ്പാക്കുന്ന പദ്ധതികള്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ രവീശതന്ത്രി ജയിച്ച് വരണം. ബി.ജെ.പി ജയിക്കുമെന്ന ഘട്ടം വരുമ്പോള്‍ ഇടതും വലതും ഒന്നിക്കുന്ന കാഴ്ചയാണ് കാണുന്നത്. കര്‍ണ്ണാടകത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് ഒന്നിച്ച് നിന്ന് തോല്‍പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ബി.ജെ.പി അതിജീവിച്ചതുപോലെ മഞ്ചേശ്വരത്തും ബി.ജെ.പി ജയിക്കുമെന്നും കോട്ടെ ശ്രീനിവാസ പൂജാരി പറഞ്ഞു. ചന്ദ്രശേഖരഷെട്ടി അധ്യക്ഷത വഹിച്ചു.
പി.സുരേഷ് കുമാര്‍ ഷെട്ടി, ഹരീഷ് നാരംപാടി, ആദര്‍ശ് മഞ്ചേശ്വം, പി.ആര്‍. സുനില്‍, ദൂമപ്പഷെട്ടി, നിത്യാനന്ദ സംസാരിച്ചു.