ചെറുവത്തൂര്‍: ഒരു സമുദായസംഘടനയുടെ പരിപാടിയുടെ ഭാഗമായി നൃത്തപരിശീലനത്തിനെത്തിയ റവന്യൂ ഉദ്യോഗസ്ഥയായ യുവതിയുടെ സ്വര്‍ണ്ണമാല കാണാതിരുന്നത് ആശങ്ക സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം കാലിക്കടവിലെ ഒരു വീട്ടില്‍ നൃത്തശില്‍പ്പ പരിശീലനത്തിനെത്തിയ യുവതിയുടെ സ്വര്‍ണ്ണമാലയാണ് കാണാതായത്. നൃത്തപരിശീലനത്തിന് മുമ്പ് മാല മേശപ്പുറത്ത് അഴിച്ചുവെച്ചിരുന്നു. പരിശീലനം കഴിഞ്ഞ ശേഷം മാലയെടുക്കാന്‍ മേശക്കരികില്‍ ചെന്നപ്പോള്‍ കാണാനായില്ല. റവന്യൂ ഉദ്യോഗസ്ഥയും പരിശീലനത്തിനെത്തിയ മറ്റ് സ്ത്രീകളും വീട്ടിനകത്ത് മുഴുവന്‍ തിരഞ്ഞെങ്കിലും മാല കണ്ടെത്താനായില്ല. ഇതോടെ യുവതി വിവരം ചന്തേര പൊലീസിലറിയിച്ചു. പൊലീസ് വീട്ടിനകത്ത് തിരഞ്ഞ ശേഷം ശുചിമുറിയില്‍ പ്രവേശിച്ച് പരിശോധന നടത്തിയതോടെയാണ് മാല കണ്ടെത്തിയത്. ഇതുസംബന്ധിച്ച് യുവതി പൊലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.