കാസര്‍കോട്: നെല്ലിക്കുന്ന് ജംഗ്ഷനില്‍ അടികൂടിയതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ച സംഘം അവിടേയും അടികൂടി. തുടര്‍ന്ന് പൊലീസ് എത്തി നാലുപേരെ അറസ്റ്റ് ചെയ്തു. നെല്ലിക്കുന്നിലെ അഷ്ഫാഖ് (18), ഉളിയത്തടുക്കയിലെ സലാം (20), നെല്ലിക്കുന്നിലെ യാസര്‍ അന്‍സാര്‍ (19), നെല്ലിക്കുന്ന് കടപ്പുറത്തെ അക്ഷയ് (19) എന്നിവരെയാണ് സി.ഐ സി.എ അബ്ദുല്‍റഹീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് നെല്ലിക്കുന്ന് ജംഗ്ഷനില്‍ അടികൂടിയത്.