മധൂര്‍: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിമൂലം വിലക്കയറ്റം താങ്ങാനാവാതെ സമൂഹത്തില്‍ ജനങ്ങളുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുകയാണ്. സംസ്ഥാനത്തെ സര്‍വ്വീസ് പെന്‍ഷന്‍ക്കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയുള്ള രണ്ടു ഗഡു ക്ഷാമബത്ത ഉടനെ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മധൂര്‍-മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എം. നാരായണ അധ്യക്ഷതവഹിച്ചു.
സംസ്ഥാന കൗണ്‍സിലര്‍ താരാനാഥ് മധൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പുരുഷോത്തമന്‍ കാടകം, എം. സീതാരാമ മാസ്റ്റര്‍, മുകുന്ദന്‍ കെ.വി, ശശിധരന്‍ പി., കെ. കൃഷ്ണന്‍, കെ. ചന്തു കുട്ടി, കെ. സുരേശന്‍ ബാട്ട്യ എസ്., ചിന്‍ പൊതുവാള്‍, ലക്ഷി കെ. ഓമനകുട്ടി, മേഴ്‌സി സി.ജെ. എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ. ചന്തു കുട്ടി (പ്രസി.), വല്‍സല എം.(സെക്ര.), ഓമനക്കുട്ടി (ട്രഷ.).