ബേഡകം: വിട്ടുമാറാത്ത അസുഖത്തില്‍ മനംനൊന്ത് വയോധികന്‍ ദേഹത്ത് സ്വയം തീകൊളുത്തി ജീവനൊടുക്കി. കരിവേടകം മാരിപ്പടുപ്പിലെ ഗംഗാധരന്‍ നായരാണ്(63) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഗംഗാധരന്‍ നായര്‍ വീട്ടിനകത്ത് വെച്ച് സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നുമണിയോടെ മരണം സംഭവിച്ചു. ലളിതയാണ് ഭാര്യ. മക്കളില്ല.
അസുഖം വിട്ടുമാറാത്തതില്‍ ഗംഗാധരന്‍നായര്‍ ഏറെ നാളായി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.