പുത്തൂര്‍:പുലര്‍ച്ചെ എഴുന്നേറ്റ് പഠിക്കുന്നതിനിടെ കാണാതായ പതിനേഴുകാരിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. പുത്തൂര്‍ ഒളമൊഗറു കേരിയിലെ വിട്ടല്‍ റായുടെ മകള്‍ വീണ(17)യെയാണ് വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊമ്പെട്ടു ഗവ. കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് വീണ. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിക്ക് വീണ എഴുന്നേറ്റ് പഠിക്കാനിരുന്നിരുന്നു. പിന്നീട് കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.