ബദിയടുക്ക: ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ബദിയടുക്ക പെര്‍ഡാല പാലത്തിന് സമീപം താമസിക്കുന്ന ഹസൈനാര്‍ (64) ആണ് മരിച്ചത്. ഇന്നലെ രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹസൈനാറിനെ കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ഭാര്യ ആയിഷ. മക്കള്‍: ഇഖ്ബാല്‍ (ബഹ്‌റൈന്‍), അബ്ദുല്ല, മസൂദ് (അബുദാബി), റഫീഖ്, ഹാരിസ്, സിദ്ദിഖ് (അബുദാബി), ഷെഫീഖ്, റസിയ. മരുമക്കള്‍: താഹിറ, സുബൈദ, ഹസീന, ഉമറുല്‍ സാറ, മുഹമ്മദലി, ലത്തീഫ്. സഹോദരങ്ങള്‍: മാഹിന്‍ കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി , ഇബ്രാഹിം ഹാജി.