മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യത്തെ രണ്ട് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫ് വന്‍ മുന്നേറ്റം തുടരുന്നു. മഞ്ചേശ്വരം പഞ്ചായത്തിലെ 22 ബൂത്തുകളിലെയും വോട്ടുകള്‍ എണ്ണിത്തീര്‍ന്നതോടെ നാലായിരത്തോടടുത്ത ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ മുന്നിട്ടുനില്‍ക്കുകയാണ്. രണ്ടാംസ്ഥാനത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറാണ്. രവീശ തന്ത്രി കുണ്ടാറിന് 3534 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈക്ക് 1256 വോട്ടും ലഭിച്ചു. മൂന്നാംറൗണ്ടില്‍ മംഗല്‍പാടി പഞ്ചായത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. യു.ഡി.എഫിന് മൃഗീയഭൂരിപക്ഷം ലഭിക്കാറുള്ള പഞ്ചായത്താണിത്.