തലശ്ശേരി: പത്തുവയസുള്ള മകളെ ഉപേക്ഷിച്ച് പോയ യുവതിക്കും കാമുകനുമെതിരെ കുട്ടികളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം കേസെടുക്കാന്‍ പൊലീസിന് കോടതിയുടെ നിര്‍ദേശം. ഇതോടെ കാമുകനൊത്ത് സുഖജീവിതം സ്വപ്‌നം കണ്ട യുവതി വെട്ടിലായി. തലശ്ശേരിയിലെ വിക്ടോറിയ ഉണ്ണി എന്ന അരവിന്ദ് രത്‌നാകരന്‍, ധര്‍മ്മടത്തെ സനല്‍കുമാറിന്റെ ഭാര്യ സന്ധ്യപ്രിയ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ധര്‍മ്മടം പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഭര്‍ത്താവ് സനല്‍കുമാര്‍ ഭാര്യക്കും കാമുകനുമെതിരെ കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടാഴ്ച മുമ്പാണ് തലശ്ശേരിയിലെ വിക്ടോറിയ ഗ്രൂപ്പ് ഡയറക്ടര്‍ അരവിന്ദ് രത്‌നാകരനോടൊപ്പം തലശ്ശേരിയിലെ കാര്‍ ഷോറൂം ജീവനക്കാരി സന്ധ്യപ്രിയ നാടുവിട്ടത്. പത്തുവയസുള്ള കുഞ്ഞിനെ പോലും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതാണ് സന്ധ്യപ്രിയ നിയമക്കുരുക്കിലകപ്പെടാന്‍ കാരണം.