കാസര്‍കോട്: മഞ്ചേശ്വരം നിയോജക മണ്ഡലം യു.ഡി.എഫ് നില നിര്‍ത്തി. മണ്ഡലത്തിലെ 199 ബൂത്തുകളിലെയും വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 7923 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ വിജയിച്ചു. 65407 വോട്ടുകളാണ് ഖമറുദ്ദീന് ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് 57484 വോട്ടുകളും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍റൈ 38233 വോട്ടുകളും ലഭിച്ചു. നോട്ടയ്ക്ക് 574 വോട്ട് ലഭിച്ചു. എം.സി ഖമറുദ്ദീന്റെ അപരനായ ഖമറുദ്ദീന്‍ എം.സി 211 വോട്ട് നേടി എ.പി.ഐ സ്ഥാനാര്‍ത്ഥിയായ ഗോവിന്ദന്‍ ബി ആലിന്‍ താഴെ 337 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ജോണ്‍ ഡിസൂസ 277 വോട്ടും ബി.രാജേഷ് 232 വോട്ടും നേടി. ഒരു വോട്ട് അസാധുവായി.