കാസര്‍കോട്: കല്യോട്ട് ഇരട്ടക്കൊലക്കേസിന്റെ പ്രാഥമികാന്വേഷണത്തിനായി സി.ബി.ഐ സംഘം കാസര്‍കോട്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടെത്തിയത്. ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ പകര്‍പ്പും മറ്റ് രേഖകളും കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിക്ക് കൈമാറി. ഇതോടെ ഈ കേസില്‍ സി.ബി.ഐയുടെ അന്വേഷണത്തിന് തുടക്കമായിരിക്കുകയാണ്. വിശദമായ അന്വേഷണത്തിന്റെ മുന്നോടിയായുള്ള നടപടിക്രമമെന്ന നിലയിലാണ് എഫ്.ഐ.ആര്‍ ഹൈക്കോടതിക്ക് പുറമെ കാസര്‍കോട് കോടതിയിലും സമര്‍പ്പിച്ചത്. ഇരട്ടക്കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മറ്റ് പ്രധാന സാക്ഷികളുടെയും മൊഴി സി.ബി.ഐ രേഖപ്പെടുത്തും. രണ്ടുപേരെയും കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിന് വിധേയരായ പ്രമുഖ നേതാക്കളെയും ചോദ്യം ചെയ്യലിന് വിധേയരാക്കും.