കാഞ്ഞങ്ങാട്: മലയോരത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കള്ളാറിലെ ഫിലിപ്പ് ഓണശ്ശേരി(70) അന്തരിച്ചു. ശനിയാഴ്ച രാവിലെ മംഗളൂരു കെ.എം.സി ആസ്പത്രിയിലായിരുന്നു അന്ത്യം. അവിഭക്ത പനത്തടി പഞ്ചായത്ത് മെമ്പര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌മെമ്പര്‍, ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മെമ്പര്‍, കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മലയോരത്തെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു ഫിലിപ്പ് ഓണശ്ശേരി. മാലക്കല്ല് കൊച്ചിക്കുന്നേല്‍ കുടുംബാംഗം അമ്മിണിയാണ് ഭാര്യ. മക്കള്‍: ജയ ഫിലിപ്പ്, ജയേഷ് ഫിലിപ്പ്, മായ ഫിലിപ്പ്. മരുമക്കള്‍: സജി മ്യാലില്‍ (പേരാവൂര്‍), നിഷ മടമ്പം (കുവൈത്ത്), ജിമ്മി തേനംമാക്കില്‍ (ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സി). സഹോദരങ്ങള്‍: മത്തായി ഓണശ്ശേരി, ചാക്കോ ഓണശ്ശേരി, ഏലിക്കുട്ടി കോട്ടയം, ത്യോസ്യാമ്മ മുതുകാട്ടില്‍, അന്നമ്മ പൂക്കുമ്പേല്‍, ഫിലോമിന ആനിമൂട്ടില്‍, മോളി തൊട്ടിയില്‍.