ബദിയടുക്ക: ശക്തമായ കാറ്റില്‍ വീട് ഭാഗികമായി തകര്‍ന്നു. ദേലംപാടി മയ്യളയിലെ അണ്ണുവിന്റെ ഭാര്യ അങ്കാരയുടെ വീടാണ് കാറ്റില്‍ തകര്‍ന്നത്.
അപകട സമയത്ത് അണ്ണുവും ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. വീട് തകരുമ്പോള്‍ പുറത്തേക്കോടിയതിനാല്‍ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അപകട ഭീഷണി നിലനില്‍ക്കുന്ന വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ അധികൃതര്‍ ഇവരോട് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അനുസരിച്ചിരുന്നില്ല. വീട് തകര്‍ന്നിട്ടും താമസം ഒഴിയാന്‍ തയ്യാറാകാതിരുന്ന കുടുംബത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ ബലമായി മറ്റൊരുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.