അബുദാബി: കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി അബുദാബിയില്‍ സംഘടിപ്പിക്കുന്ന 2-ാമത് കാഞ്ഞങ്ങാടന്‍ സംഗമത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് ഒരുക്കങ്ങള്‍ ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ നടന്ന കാഞ്ഞങ്ങാടന്‍ സംഗമത്തെക്കാള്‍ വിപുലമായ രീതിയില്‍ കലാ, കായിക, വിനോദ, വിജ്ഞാന പരിപാടികള്‍ ആണ് ഇത്തവണ അണിയറയില്‍ സംഘാടകര്‍ ആസൂത്രണം ചെയ്യുന്നത്. കാഞ്ഞങ്ങാടും ചുറ്റുവട്ടവുമുള്ള മലയോര, തീരദേശ ഗ്രാമാന്തരീക്ഷങ്ങളെ പറിച്ച് നട്ടു കൊണ്ടുള്ള ഗ്രാമീണ കാഴ്ച്ചകളും ചന്തകളും ചെറുകിട കച്ചവട കേന്ദ്രങ്ങളും പെട്ടിക്കടകളും ഉള്‍ക്കൊള്ളിച്ചുള്ള സ്റ്റാളുകളും ഉള്‍പ്പെടെ ക്രമീകരണങ്ങളും ഉണ്ടാവും.
ജനുവരി 31ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് കാഞ്ഞങ്ങാടന്‍ സംഗമം നടക്കുന്നത്. സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് കെ.കെ. സുബൈര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ പി.കെ. അഹമ്മദ് ബല്ലാ കടപ്പുറം ഉദ്ഘാടനം ചെയ്തു.
സി. റിയാസ് ഇട്ടമ്മല്‍ സ്വാഗതവും എ.കെ. മൊയ്തീന്‍ നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികള്‍: അബൂബക്കര്‍ സെയ്ഫ് ലൈന്‍, സി.എച്ച്. അസ്ലം ബാവാനഗര്‍, നാസര്‍ തായല്‍, ഫ്രൂട്ട് നാസര്‍ മാണിക്കോത്ത്, കെ.എച്ച്. ഷംസുദ്ദീന്‍ കല്ലൂരാവി (രക്ഷാധികാരികള്‍), പി.കെ അഹമ്മദ് ബല്ലാകടപ്പുറം (ചെയര്‍.), കെ.കെ. സുബൈര്‍ (കണ്‍.), എം.എം. നാസര്‍ (ട്രഷ.), റിയാസ് സി. ഇട്ടമ്മല്‍, ചേക്കു അബ്ദുല്‍ റഹ്മാന്‍, എ.ആര്‍.കരീം കള്ളാര്‍, കെ.ജി. ബഷീര്‍ (വൈ.ചെയര്‍.), മൊയ്തീന്‍ ബല്ല, ഖാലിദ് ക്ലായിക്കോട്, അഷ്‌റഫ് സിയാറത്തുങ്കര, അബ്ദുറഹ്മാന്‍ പുല്ലൂര്‍, എം.കെ. അബ്ദുറഹ്മാന്‍ (ജോ. കണ്‍.).