കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പുരുഷാരം ഒന്നാകെ ഒഴുകിയെത്തിയത് ഐങ്ങോത്തെ ഒപ്പന വേദിയിലേക്ക്.
ആറായിരം പേര്‍ക്ക് ഇരിക്കാവുന്ന വേദിയും നിറഞ്ഞ് കവിഞ്ഞ് അതിന്റെ ഇരട്ടിയിലേറെ കാണികള്‍ വേദിക്ക് പരിസരത്ത് നിന്നാണ് ഒപ്പന വീക്ഷിച്ചത്.
മുഖ്യവേദിയിലേക്കുള്ള കവാടവും കവിഞ്ഞ് ജനങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നതോടെ സംഘാടകര്‍ക്കും നിയന്ത്രണം കൈവിട്ടുപോവുന്ന അവസ്ഥയിലെത്തി.
ജനസഹസ്രങ്ങള്‍ എത്തിയതോടെ ട്രാഫിക് കുരുക്കഴിക്കാന്‍ നടത്തിയ പരിഷ്‌കാരങ്ങളും താറുമാറായി.
കാഞ്ഞങ്ങാട്- നീലേശ്വരം പാതയില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ ഏറെ പാടുപെട്ടു.
രണ്ടാം വേദിയായ ദുര്‍ഗഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തിരുവാതിരക്കും വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. നഗരമധ്യത്തിലെ ടൗണ്‍ ഹാളില്‍ കുച്ചിപ്പുടി വേദിയിലും നല്ല തിരക്കുണ്ടായിരുന്നു.