ദുബായ്: പ്രവാസികള്‍ക്ക് യു.എ.ഇ.യില്‍ സ്ഥിര താമസാനുമതി നല്‍കുന്ന ഗോള്‍ഡന്‍ കാര്‍ഡ് എ.എം.ടി. ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും കെസെഫ് ചെയര്‍മാനുമായ ബി.എ. മഹ്മൂദിന് ലഭിച്ചു. കാസര്‍കോട് നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശിയാണ്. ചാര്‍ട്ടേഡ് എക്കൗണ്ടന്റ്മാരുടെ ഫോറമായ ഐ.സി.എ.ഐ. ദുബായ് ചാപ്റ്റര്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള ബി.എ. മഹ്മൂദ് യു.എ.ഇ.യിലെ രണ്ട് അന്താരാഷ്ട്ര സ്‌കൂളുകളുടെയും ഇന്ത്യന്‍ ഐ.ടി. ഔട്ട് സോര്‍ട്ടിംഗ് കമ്പനികളുടെയും ഡയറക്ടറാണ്. നിക്ഷേപകര്‍ക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ്, കല എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കുമാണ് യു.എ.ഇ. ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുന്നത്.