കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ അക്രമിക്കുകയും വീടിന് നേരെ അക്രമം കാട്ടുകയും ചെയ്തതിന് കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂളിന് പിറക് വശത്തെ ശിവപ്രസാദിന്റെ ഭാര്യ മാലതി(32)ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ബട്ടംപാറയിലെ മഹേഷ്, അര്‍ഷിത്, അഭിഷേക്, പ്രജ്വല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 25ന് രാത്രി 11 മണിയോടെയാണ് സംഭവം. മാലതിയുടെ ഭര്‍ത്താവ് ശിവപ്രസാദ് സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയംഗമാണ്. സ്‌കൂളിന് സമീപം രാത്രിയില്‍ മദ്യകുപ്പികള്‍ പൊട്ടിച്ചതിനെ ശിവപ്രസാദ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വീട് കയറി അക്രമം കാട്ടിയത്. മഹേഷ് കൊലയടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.