നീലേശ്വരം: കണിച്ചിറയില്‍ നടന്ന ജില്ലാ ജാമിഅ ദര്‍സ് ഫെസ്റ്റില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ദര്‍സ് രണ്ടാം വര്‍ഷവും സീനിയര്‍, ജൂനിയര്‍ മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.
സീനിയര്‍, ജൂനിയര്‍ ഇനങ്ങളില്‍ ബംബ്രാണ ദര്‍സ് റണ്ണേഴ്‌സ് അപ്പും സീനിയര്‍ മുന്നാം സ്ഥാനം പടന്ന ദര്‍സും ജൂനിയര്‍ മുന്നാം സ്ഥാനം ഉദിനൂര്‍ ദര്‍സും കരസ്ഥമാക്കി.
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ ജമാഅത്ത് പ്രസിഡണ്ട് എന്‍.എ. അബൂബക്കര്‍ ഹാജി, സെക്രട്ടറി എന്‍.എ ബഷീര്‍, ട്രഷറര്‍ ശുക്രിയ അബൂബക്കര്‍ ഹാജി, ദര്‍സ് മനേജര്‍ അബ്ബാസ്, മുദരിസ് അബ്ദുല്‍ ഹമീദ് ദാരിമി, മറ്റു ഭാരവാഹികളായ അസീസ് ഹക്കീം മറിയാസ്, എന്‍.കെ. ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ അഭിനന്ദിച്ചു.