കുറ്റിക്കോല്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കുറ്റിക്കോലില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. അത്തൂട്ടിപാറ കേന്ദ്രീകരിച്ച് തുടങ്ങിയ പ്രകടനം കുറ്റിക്കോല്‍ ടൗണില്‍ സമാപിച്ചു. പൊതുസമ്മേളനം രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ജമാഅത്ത് പ്രസിഡണ്ട് എന്‍.എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി. രാമചന്ദ്രന്‍, കുറ്റിക്കോല്‍ പഞ്ചായത്തംഗം പി. ദിവാകരന്‍, കോണ്‍ഗ്രസ് നേതാവ് കെ. ബലരാമന്‍ നമ്പ്യാര്‍, ഐ.എന്‍.എല്‍ നേതാവ് അജിത് കുമാര്‍ ആസാദ്, ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി ഹരീഷ് ബി. നമ്പ്യാര്‍, ടി. ബാലന്‍, പി.എം. ലത്തീഫ്, പവിത്രന്‍ സി.നായര്‍ സംസാരിച്ചു. പൗരത്വ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം സുബൈര്‍ പടുപ്പ് സ്വാഗതവും ഹംസ കളക്കര നന്ദിയും പറഞ്ഞു.