മൊഗ്രാല്‍പുത്തൂര്‍: കുന്നില്‍ യംഗ് ചാലഞ്ചേഴ്‌സ് ക്ലബിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ഭരണഘടനയെ കുറിച്ചുള്ള സെമിനാറും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. സെമിനാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ ചെയര്‍മാന്‍ കൂക്കള്‍ ബാലകൃഷ്ണന്‍ ക്ലാസിന് നേതൃത്വം നല്‍കി.
ക്രിസ്തുമസ് ആഘോഷ പരിപാടി കെ.വൈ.സി കോര്‍ കമ്മിറ്റി അംഗം അംസു മേനത്ത് ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര യൂത്ത് വളണ്ടിയര്‍മാരായ യശോദ, സഹദ് ബാങ്കോട്, ബി.എം ബാവ ഹാജി ഖത്തര്‍, സിദു കസബ്, ജാബിര്‍ കുന്നില്‍, റിയാസ് കുന്നില്‍, കെ.എം. സഫ്‌വാന്‍, ഇര്‍ഫാന്‍ കുന്നില്‍, ഇ.കെ സിദ്ദീഖ്, ബിലാല്‍, ശരത് കുമാര്‍, നൗഫല്‍ സംബന്ധിച്ചു. തുടര്‍ന്ന് വിവിധ മത്സരങ്ങളും നടന്നു.