കാഞ്ഞങ്ങാട്: 50 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യു.പി സ്വദേശി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ വഖീലിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് നഗരത്തിലെ അഷ്‌റഫ് ഫാബ്രിക്സിന് പിറകുവശത്തെ വാടക മുറിയിലാണ് ഇയാള്‍ പുകയില സൂക്ഷിച്ചിരുന്നത്. ഹൊസ്ദുര്‍ഗ്ഗ് റേഞ്ച് എക്സൈസ് ഇന്‍സ്പക്ടര്‍ വി.വി പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷെയ്ക്ക് ബഷീര്‍, വി. സജീവ്, എം.വി സുധീന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സിജു കെ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്യ്തത്.