ചെറുവത്തൂര്‍: കാണാതായ വയോധികയുടെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി. ചെറുവത്തൂരിലെ മുറക്കാട്ടെ കോരന്റെ ഭാര്യ ലക്ഷ്മി അമ്മ(82)യെയാണ് വീരഭദ്ര ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലക്ഷ്മിയമ്മയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മക്കള്‍: ലക്ഷ്മിക്കുട്ടി, പരേതരായ കൃഷ്ണന്‍, ഗോപി.