മുന്നാട്: ബേഡഡുക്ക കാര്‍ഷിക സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുന്നാട് ശാഖയുടെ നവീകരിച്ച കെട്ടിടം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
നവീകരിച്ച കൗണ്ടര്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനാ രാമചന്ദ്രനും നിക്ഷേപം സ്വീകരിക്കല്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി. രാമചന്ദ്രനും വായ്പ വിതരണം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.മുരളീധരനും സഹകാരി അരി വിപണനം സഹകരണ സംഘം ജനറല്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജയചന്ദ്രനും ഉദ്ഘാടനം ചെയ്തു.
ബേഡഡുക്ക പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ. മാധവന്‍, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് എം. അനന്തന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം എച്ച്. ശങ്കരന്‍, പഞ്ചായത്തംഗങ്ങളായ എം. ബാലന്‍, എം. ഉമാവതി, കാസര്‍കോട് താലൂക്ക് ആസ്പത്രി സഹകരണ സംഘം പ്രസിഡണ്ട് ഇ. രാഘവന്‍, മുന്നാട് ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പ്രസിഡണ്ട് ജയപുരം ബാലന്‍, മുന്നാട് ക്ഷീരോദ്പാദക സഹകരണ സംഘം പ്രസിഡണ്ട് കെ.നാരായണന്‍, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ബേഡകം ഏരിയാ പ്രസിഡണ്ട് ഇ. മോഹനന്‍ സംസാരിച്ചു. ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഇ. കുഞ്ഞിരാമന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ. തമ്പാന്‍ നന്ദിയും പറഞ്ഞു.