മംഗളൂരു: മംഗളൂരു പോലീസ് വെടിവെപ്പില്‍ മരണപ്പെട്ട നൗഷീന്‍, ജലീല്‍ എന്നിരുടെ വീടുകള്‍ ഐ.എന്‍.എല്‍.അഖിലേന്ത്യ വൈസ് പ്രസിഡണ്ട് കെ.എസ.് ഫക്രുദ്ധീന്‍, സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം എന്നിവര്‍ സന്ദര്‍ശിച്ചു.
പൊലീസ് വെടിവെപ്പിലും ആക്രമണത്തിലും ഗുരുതരമായ പരിക്കുകളോടെ ആസ്പത്രികളില്‍ കഴിയുന്നവരെയും നേതാക്കള്‍ സന്ദര്‍ശിച്ചു.
മംഗളൂരുവില്‍ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും കേസെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.