മുളിയാര്‍: മൂലടുക്കം എല്‍.പി.സ്‌കൂളില്‍ നടന്ന മാലിക്ക് ദീനാര്‍ ഗ്രാജ്വേറ്റ് സ്റ്റഡീ സെന്റര്‍ സീതാംഗോളി യൂണിറ്റ് എന്‍.എസ്.എസ് ക്യാമ്പ് സമാപിച്ചു.
സമാപന യോഗം പുഞ്ചിരി ക്ലബ്ബ് പ്രസിഡണ്ട് ബി.സി. കുമാരന്‍ ഉദ്ഘാടനം ചെയ്തു. കെ.ബി.മുഹമ്മദ് കുഞ്ഞി, ബി.അഷറഫ് മസൂദ് ബോവിക്കാനം, ഹസൈനവാസ്, ബി.കെ. ഷാഫി ബോവിക്കാനം, സിദ്ധീഖ് ബോവിക്കാനം, മന്‍സൂര്‍ മല്ലത്ത്, മൊയ്തീന്‍ ഏനപ്പേയ, മാധവന്‍ നമ്പ്യാര്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഹാരിസ് മാസ്റ്റര്‍, ജനാര്‍ദ്ധനന്‍ മാസ്റ്റര്‍, ഗംഗാധരന്‍ മാസ്റ്റര്‍, ഷെഫീഫ് മൈക്കുഴി, നസീര്‍ മൂലടുക്കം സംസാരിച്ചു.