കാസര്‍കോട്: മധൂര്‍ ഉളിയത്തടുക്കയില്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് കുഴിയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ടൂറിസ്റ്റ് ബസ് കുഴിയിലേക്ക് മറിഞ്ഞത്.
ഉളിയത്തടുക്കയിലെ ഹോട്ടലിനു മുന്നില്‍ ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയതായിരുന്നു. ഇതിനിടെ ബസ് ഇറക്കത്തില്‍ നിന്ന് നിരങ്ങി നീങ്ങി കുഴിയിലേക്ക് മറിയുകയാണുണ്ടായത്. ബസിനകത്ത് ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റോഡിനരികിലെ വീടിനു സമീപത്തേക്കാണ് ബസ് മറിഞ്ഞത്.