ചെന്നൈ: വിവാഹേതരബന്ധം തുടരാന്‍ വാശിപിടിച്ച കാമുകനെ സീരിയല്‍ നടി ഭര്‍ത്താവിന്റെയും മറ്റും സഹായത്തോടെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.ഫിലിം ടെക്‌നീഷ്യനായ മധുര സ്വദേശി എം രവിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചെന്നൈക്കടുത്ത കൊളത്തൂരിലെ സഹോദരിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സീരിയല്‍ നടി ദേവി, ഭര്‍ത്താവ് ബി. ശങ്കര്‍, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുസീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് ശങ്കര്‍ ഇരുവരുടെയും ബന്ധം അറിഞ്ഞത്. ഇതേത്തുടര്‍ന്ന് സീരിയലുകളില്‍ അഭിനയിക്കുന്നത് കുറച്ചു.രാത്രിയോടെ ദേവിയെ തേടി രവി കൊളത്തൂരിലെ വീട്ടിലെത്തുകയായിരുന്നു.എന്നാല്‍ അവിടെയില്ലെന്ന് മനസിലായതോടെ പുലര്‍ച്ചെ 1.30 ന് സമീപത്തുള്ള സഹോദരിയുടെ വീട്ടിലെത്തി.ദേവിയുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാന്‍ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനല്‍കി. ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും വിളിച്ചുവരുത്തി.ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ദേവി രവിയെ ചുറ്റികകൊണ്ടും പട്ടിക കൊണ്ടും അടിച്ചുവീഴ്ത്തുകയായിരുന്നു. തലതകര്‍ന്ന് രക്തം വാര്‍ന്ന് രവി കൊല്ലപ്പെട്ടുവെന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.ഇതോടെ ദേവിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.