ബന്തിയോട്: മതസ്ഥാപനത്തില്‍ നിന്ന് പുലര്‍ച്ചെ ഇറങ്ങിയോടിയ 19 കാരിയായ വിദ്യാര്‍ത്ഥിനിയെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. ബന്തിയോട്ടെ ഒരു സ്ഥാപനത്തില്‍ നിന്നാണ് കര്‍ണാടക സ്വദേശിനായ വിദ്യാര്‍ത്ഥിനി ഇറങ്ങിയോടിയത്. ദേശീയപാതയില്‍ കണ്ട വിദ്യാര്‍ത്ഥിനിയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവന്‍ വലിയ വളപ്പില്‍ പിതാവിനെ വിളിച്ചുവരുത്തിയ ശേഷം വിദ്യാര്‍ത്ഥിനിയെ കൈമാറി. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.