ബദിയടുക്ക: കേരള സംസ്ഥാന ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍ അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ സംഗമം നടന്നു. ബദിയടുക്ക ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് എം.ഗോപി അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദേവീദാസ് ആരോഗ്യവും ശുചീകരണവും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജില്ലാ കമ്മിറ്റി പ്രസി. എന്‍. സേതു, ജില്ലാ സെക്രട്ടറി രമേശന്‍, എം.ബി.നാരായണന്‍, നടരാജന്‍, വനിതാ വിഭാഗം ജില്ലാ പ്രസി. ശ്യാമ പി. നായര്‍, ബദിയടുക്ക ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ രാമനാഥന്‍, സത്യനാരായണ, മുള്ളേരിയ ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയായ സന്തോഷ്, ഗോപാല കണ്ടാരു തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. കെ.സേതു സ്വാഗതവും സത്യനാരായണ നന്ദിയും പറഞ്ഞു.