ബേക്കല്‍: പള്ളിക്കര സ്വദേശിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കരയിലെ ആദ്യകാല ഡ്രൈവര്‍ ശക്തി നഗറിലെ കുഞ്ഞിരാമനെയാണ് (55) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4 മണിയോടെ പള്ളിക്കര മഠം കോളനിക്ക് മുന്നിലെ മേല്‍പാലത്തിനടിയില്‍ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പക്കുഞ്ഞിയുടെയും ഇമ്പിച്ചിയുടെയും മകനാണ.് സഹോദരങ്ങള്‍: വിജയന്‍, മാധവി.