കാസര്‍കോട്: കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷത്തെ വരവേല്‍ക്കുന്ന യുവതലമുറക്ക് മുന്നില്‍ മാതൃകാ പ്രവര്‍ത്തനവുമായി മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ യംഗ്ചാലഞ്ചേര്‍സ് ക്ലബ്ബിന്റെ പുതുവത്സരാഘോഷം.
കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിയായിരുന്നു ക്ലബ്ബ് പ്രവര്‍ത്തകര്‍ പുതുവത്സരം ആഘോഷിച്ചത്. പരിപാടി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ജനറല്‍ ആസ്പത്രി സൂപ്രണ്ട് രാജാറാം, ഡെപ്യൂട്ടി സൂപ്രണ്ട് ഗീത, എന്‍.വൈ.കെ. ബ്ലോക്ക് വോളണ്ടിയര്‍ യശോദ, അശോകന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, സലീംസന, നാസര്‍ മൊഗ്രാല്‍, റിയാസ് കുന്നില്‍, ഹംസു മേനത്ത്, എം.എ. നജീബ്, മാഹിന്‍ കുന്നില്‍, ലത്തീഫ് കുന്നില്‍, ബിലാല്‍, ഇര്‍ഫാന്‍, ശരത്, സീതു കസബ്, അര്‍ഷാഖ്, ഉനൈസ്, അസീര്‍ മഠത്തില്‍, ഇ.കെ. സിദ്ധിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
കാസര്‍കോട്: പുതുവത്സര ദിനത്തില്‍ അക്ഷയപാത്രം നിറച്ച് കുന്നില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായനശാല പ്രവര്‍ത്തകര്‍ മാതൃകയായി. കാസര്‍കോട് ജനമൈത്രി പൊലീസിന്റെ കീഴിലുള്ള അക്ഷയപാത്രത്തിലേക്കുള്ള ഭക്ഷണങ്ങളാണ് ലൈബ്രറി പ്രവര്‍ത്തകര്‍ നല്‍കിയത്. സാഹിത്യ വേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈയും വായന ശാല പ്രവര്‍ത്തകരും ഭക്ഷണം അഡീഷണല്‍ എസ്.ഐ. ഷേക്ക് അബ്ദുല്‍ റസാഖിന് കൈമാറി. ഗ്രാമ പഞ്ചായത്തംഗം എസ്.എച്ച്. ഹമീദ്, മാഹിന്‍ കുന്നില്‍, സീതു കസബ്, അംസു മേനത്ത്, ലത്തീഫ് കുന്നില്‍, ഷക്കീല്‍, ഇര്‍ഫാന്‍, നൗഷാദ്, അസീര്‍ മടം തുടങ്ങിയവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട് :ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുവത്സര പുലരിയെ വരവേല്‍ക്കാന്‍ പ്രതീക്ഷ 2020 പരിപാടി സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. വിപിന്‍ കാറ്റാടി അധ്യക്ഷത വഹിച്ചു. സി.ജെ സജിത്ത്, അഡ്വ. സി. ഷുക്കൂര്‍, സുജാത ടീച്ചര്‍, മുഹമ്മദ് മുറിയനാവി, പി.കെ നിഷാന്ത്, കെ. സബീഷ്, രതീഷ് നെല്ലിക്കാട്ട്, വി. ഗിനീഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റിയുടെ നെറ്റ് കോച്ചിംഗ് ക്ലാസ്സില്‍ പങ്കെടുത്ത് പരീക്ഷയില്‍ യോഗ്യത നേടിയ അഞ്ജുവിനെ പരിപാടിയില്‍ വെച്ചു അനുമോദിച്ചു. എന്‍. പ്രിയേഷ് സ്വാഗതം പറഞ്ഞു. മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
കാഞ്ഞങ്ങാട് : മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ‘ട്വന്റി ട്വന്റി ‘ സ്വപ്‌ന പദ്ധതി. വിദ്യാലയത്തിലെ 20 കുട്ടികള്‍ വര്‍ണചിത്രങ്ങള്‍ വരച്ചും 508 കുട്ടികള്‍ 2020 ന്റെ രൂപത്തില്‍ അണിനിരന്നു കൊണ്ടുമാണ് പുതുവര്‍ഷത്തെ വരവേറ്റത്. വിദ്യാര്‍ത്ഥികളായ ശിഖനന്ദ, ഹസാരിക, പാര്‍വതി, ശ്രീലക്ഷ്മി, അമൃത, ദേവിക, അനന്യ, കൃഷ്ണ, അഖില, അനുഗ്രഹ, സഞ്ജയ് സത്യന്‍, ദേവാനന്ദ്, നിവേദ്യ, സുജേഷ്, ജെയിംസ്, അഭിനവ്, റോഹന്‍ തോമസ്, യദു രാജ്, ആദര്‍ശ്, ഹരിഗോവിന്ദ്, അഭിനന്ദ്, ഈസബിനിയാമിന്‍, രാംഗോപാല്‍, അര്‍ജുന്‍ കൃഷ്ണന്‍ ,അഭിഷേക് എന്നിവരോടൊപ്പം അധ്യാപകരായ സ്മിത ഭരത്, സണ്ണി. കെ.മാടായി, രചന, മോഹനന്‍ എന്നിവരും ചിത്രം വരച്ചു. പ്രധാനാധ്യാപകന്‍ ഡോ.കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂര്‍: പുതുവത്സര ദിനത്തില്‍ പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞയെടുത്ത് വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.
പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ത്താണ് പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണവും പ്രതിജ്ഞയും സംഘടിപ്പിച്ചത്. എസ്.പി.സി ഹരിത ക്ലബ്ബ് എന്നിവ വഴി ബോധവത്കരണം നടത്തും. പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈലജ പി. ഉദ്ഘാടനം ചെയ്തു. എം.ആര്‍.എസ് സീനിയര്‍ സൂപ്രണ്ട് ബഷീര്‍ പി.ബി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. വസന്തകുമാര്‍ പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം നല്‍കി.