നായന്മാര്‍മൂല: നായന്മാര്‍മൂല മാസ്റ്റര്‍ അബ്ദുല്ല മെമ്മോറിയല്‍ മിനി സ്റ്റേഡിയത്തിന് സമീപം ടെന്നീസ് കോര്‍ട്ടിന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബു തറക്കല്ലിട്ടു. കോര്‍ട്ട് 31 ന് തയ്യാറാവും.
ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി സി.ടി. അഹ്മദലി, ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന്‍, എ.അഹ്മദ് ഹാജി, എന്‍.എ. മുഹമ്മദ് താഹിര്‍, എന്‍.എ. അബൂബക്കര്‍ ഹാജി, ടി.വി. ബാലന്‍, ആന്റണി ഡിക്രൂസ്, പള്ളം നാരായണന്‍, അനില്‍ ബങ്കളം, ഡോ. ഇ. നസീമുദ്ദീന്‍ പ്രസംഗിച്ചു.