കുമ്പള: കുമ്പള ടെമ്പിള്‍ ക്രോസ് റോഡ് തകര്‍ന്ന് യാത്ര ദുസ്സഹമായി. ഏഴ് വര്‍ഷം മുമ്പാണ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത്. 300 മീറ്റര്‍ ദൂരത്തില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ കുമ്പള ടൗണില്‍ നിന്ന് ദേശീതപാതക്കും ദേശീയപാതയില്‍ നിന്ന് കുമ്പളയിലേക്കും എത്തിപ്പെടാന്‍ ഏറ്റവും എളുപ്പമുള്ള വഴി കൂടിയായ റോഡാണിത്. റോഡ് തകര്‍ന്നത് മൂലം വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ജെല്ലി കല്ലുകള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലേക്കും തെറിക്കുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നി മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവാണ്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം നാട്ടുകാരും വ്യാപാരികളും പഞ്ചായത്ത് അധികൃതരോട് പരാതി ബോധിപ്പിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.