നെല്ലിക്കട്ട: ഭാരതത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ കശാപ്പു ചെയ്തു കൊണ്ട് രാജ്യത്തെ തകര്‍ക്കുകയാണ് മോഡി സര്‍ക്കാര്‍ എന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. അഭിപ്രായപ്പെട്ടു. ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നെല്ലിക്കട്ടയില്‍ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.പുരുഷോത്തമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡി. സി.സി.ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എ ഗോവിന്ദന്‍ നായര്‍, എം.സി.പ്രഭാകരന്‍, സി.വി.ജെയിംസ്, കരുണ്‍ താപ്പ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ഖാലിദ്, ഡി.കെ.ഡി.എഫ് ജില്ലാ പ്രസിഡണ്ട് കെ. വാസുദേവന്‍ നായര്‍, മധൂര്‍ മണ്ഡലം പ്രസിഡണ്ട് രാജീവന്‍ നമ്പ്യാര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഇ.ശാന്തകുമാരി, ഐ.എന്‍.ടി.യു.സി. നിയോജക മണ്ഡലം പ്രസിഡണ്ട് ടോണി, മണ്ഡലം കോണ്‍ഗ്രസ് ജന.സെക്രട്ടറി ഷാഫി ചൂരിപ്പള്ളം സംസാരിച്ചു. സമാപന സമ്മേളനം ഡി. സി. സി.പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി ഖാന്‍ പൈക്ക അധ്യക്ഷത വഹിച്ചു. കോഴിക്കോട് സര്‍വകലാശാല ഗാന്ധി ചെയര്‍. വൈസ് ചെയര്‍മാന്‍ കെ.വേദവ്യാസന്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് എന്നിവര്‍ വിഷയമവതരിപ്പിച്ചു സംസാരിച്ചു. ബാബു അജക്കോട് സ്വാഗതവും അഹമ്മദ് ചേരൂര്‍ നന്ദിയും പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു.