ഉപ്പള: മംഗല്‍പാടി പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഉപ്പളയില്‍ പൗരാവകാശ സംരക്ഷണ റാലി നടത്തി. ബന്തിയോട് നിന്നാരംഭിച്ച റാലിക്ക് ടി. എ മൂസ, പാത്തൂര്‍ മുഹമ്മദ് സഖാഫി, ലണ്ടന്‍ മുഹമ്മദ് ഹാജി, അബുല്‍ അക്രം മുഹമ്മദ് ബാഖവി, എം.പി മുഹമ്മദ്മണ്ണംകുഴി, സാദിഖ് ചെറുഗോളി, പി.എം സലീം, ഗോള്‍ഡന്‍ മൂസ കുഞ്ഞി, ഉമ്മര്‍ രാജാവ്, എം.കെ അലി മാഷ്, അഡ്വ. കരിം പൂന, ഷാഫി സഹദി, കെ.എഫ്. ഇക്ബാല്‍, ഉമ്മര്‍ അപ്പോളോ, ഹമീദ് ഹാജി കല്‍പ്പന, അസീം മണിമുണ്ട, ഗോള്‍ഡന്‍ റഹ്മാന്‍, അബൂ തമാം, അബൂബക്കര്‍ കൊട്ടാരം, സിദ്ദീഖ് കൈകമ്പ, അബ്ബാസ് ഓണന്ത, അബൂബക്കര്‍ വടകര, മുഹമ്മദ് കുഞ്ഞി ബൂണ്‍, ബി.എം മുസ്തഫ, എം.ബി യൂസുഫ്, ജബ്ബാര്‍ പള്ളം നേതൃത്വം നല്‍കി. ജാഥ ഉപ്പളയില്‍ സമാപിച്ചു.ഉപ്പളയില്‍ നടന്ന പ്രതിഷേധയോഗം കുമ്പോല്‍ ഷമീംതങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.സി ഖമറുദ്ദീന്‍ എം.എല്‍.എ., എ.കെ. എം അഷ്‌റഫ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, കെ.കെ അബ്ദുള്ള കുഞ്ഞി, കെ.എസ് ഫക്രുദീന്‍ പ്രസംഗിച്ചു.
ബദിയടുക്ക: ഇന്ത്യയുടെ മതനിരപേക്ഷതയും ഭരണ ഘടനയും നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഭൂരിഭാഗം ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് ഇന്ത്യയെ മതരാഷ്ട്രീയമാക്കാന്‍ ഈമണ്ണില്‍ ആവില്ലെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പെര്‍ള ടൗണില്‍ മാനവ ഐക്യവേദി നടത്തിയ പ്രതിഷേധ റാലിയുടെ സമാപന പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് വൈ. ശാരദ അധ്യക്ഷത വഹിച്ചു. ചിരത്ര ശാസ്ത്രജ്ഞന്‍ ഡോ. സി. ബാലന്‍, എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം. ശങ്കര്‍ റൈ മാസ്റ്റര്‍, ജെ.എസ് സോമശേഖര, അബുബക്കര്‍ സിദ്ദീഖ് ഹാജി ഖണ്ടിഗെ, ബി.എസ് ഗാംബീര്‍, സി.ഐ.ടി.യു ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സുനില്‍ കജെ, അബ്ദുല്‍റഹ്മാന്‍ പെര്‍ള, സുധാകര, ഹമീദലി കന്തല്‍, ആയിഷ എ.എ, മാഹിന്‍ കേളോട്ട്, അബ്ദുല്‍ കബീര്‍ മൗലവി, മുഹമ്മദ് ദാരിമി, റഫീഖ് സഅദി ദേലംപാടി, കന്തല്‍ സൂപ്പി മദനി, ഫാ. ജോസ്, ഫാ. പൗള്‍ ഡിസൂസ, ഫാ. റോഷന്‍ പീറ്റര്‍ സംസാരിച്ചു.