കാസര്‍കോട്: ദിനംപ്രതിയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ഡീസല്‍ വില വര്‍ധനവും വരുമാനക്കുറവും കാരണം ദൈനംദിന ചെലവുകള്‍ക്ക് പോലും വരുമാനം തികയാതെ പല ബസുകളും ജി ഫോം നല്‍കി സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്. വിലവര്‍ദ്ധനവ് തുടരുന്ന പക്ഷം താലൂക്കിലെ ബസുകളുടെ സര്‍വീസ് നിര്‍ത്തി വെക്കേണ്ടിവരുമെന്നു ഭാരവാഹികള്‍ അറിയിച്ചു. എന്‍.എം. ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ശങ്കര നായ്ക്, കെ. ഗിരീഷ്, താരാനാഥ്, എം.എ. അബ്ദുല്ല, രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍ പ്രസംഗിച്ചു.