അബുദാബി: ഖാലിദിയാ പാര്‍ക്കില്‍ സംഘടിപ്പിച്ച അബുദാബി-തളങ്കര മുസ്ലിം ജമാഅത്തിന്റെ ‘എന്റെ തളങ്കര സീസണ്‍-5’ കുടുംബ സംഗമം ആവേശകരമായി.
കുടുംബാംഗങ്ങള്‍ക്കായി കായിക മത്സരങ്ങളും വിജ്ഞാനപ്രദമായ മെമ്മറി ടെസ്റ്റും ആസ്വാദ്യകരമായി. സെക്രട്ടറി എന്‍.എം. അബ്ദുല്ല സ്വാഗതം പറഞ്ഞു. കളിച്ചും ചിരിച്ചും ‘നാട്ടു ബിസിയം’ പറഞ്ഞും വളര്‍ന്ന നാടിന്റെ കുതിപ്പില്‍ സന്തോഷം പങ്കുവെച്ചും നടന്ന സംഗമം, ബലൂണ്‍ പൊട്ടിക്കലും ഗോരി കളിയും ചാക്ക്, അര്‍ബാനാ റൈസും കൊണ്ട് രസകരമായി. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിലുള്ള തളങ്കര നിവാസികള്‍ സംഗമത്തില്‍ സംബന്ധിച്ചു.
പ്രസിഡണ്ട് ഡോ. മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന യോഗത്തില്‍ വിജയികള്‍ക്കും ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കും സമ്മാനം വിതരണം ചെയ്തു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന സ്ഥാപക മെമ്പര്‍ ഗഫൂര്‍ ഹാജിയെ ആദരിച്ചു. സംഗമ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദലി, കണ്‍വീനര്‍ റയീസ് കണ്ടത്തില്‍, സിയാദ് തെരുവത്ത്, മെമ്പര്‍മാരായ ഇംതിയാസ്, അന്തുക്കു, ഹബീബ് കൊട്ട, ബദറു ഹൊന്നമൂല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.