നീലേശ്വരം: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ റാലിയില്‍ ആയിരങ്ങളുടെ പ്രതിഷേധമിരമ്പി.
തുടര്‍ന്നു ചേര്‍ന്ന പൗരത്വ സംരക്ഷണ സമ്മേളനം നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തൃക്കരിപ്പൂര്‍ മണ്ഡലം ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നടത്തി. എസ്.എം.എസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സി.ടി. അബ്ദുല്‍ഖാദര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി, സമസ്ത കേന്ദ്ര വൈസ് പ്രസിഡണ്ട് യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.കെ. മഹമൂദ് മുസ്ല്യാര്‍, ജഇയ്യത്തുല്‍ ഖുതുബായി ജില്ലാ സെക്രട്ടറി ചുഴലി മുഹ്‌യുദ്ദീന്‍ മൗലവി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ഡി.സി.സി വൈസ് പ്രസിഡണ്ട് പി.കെ. ഫൈസല്‍, മുസ്‌ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി അസ്‌ലം പടന്ന, എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗം സി.കെ.കെ. മാണിയൂര്‍, എസ്.എം.എസ് മണ്ഡലം ട്രഷറര്‍ ടി.കെ.സി. അബ്ദുല്‍ഖാദര്‍ ഹാജി, ഇ.എം. കുട്ടി ഹാജി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, സുബൈര്‍ ദാരിമി, ഫുഹാദ് ഹാജി ഓര്‍ച്ച, ഫൈസല്‍ പേരോല്‍ പ്രസംഗിച്ചു.