കാസര്‍കോട്: തിരുവനന്തപുരം ബി.സി.വി സ്മാരക ട്രസ്റ്റിന്റെ 2020ലെ കവിതാ പുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന്റെ ‘ഒച്ചയില്‍ നിന്നുള്ള അകലം’ എന്ന കാവ്യാസമാഹാരത്തിന് ലഭിച്ചു. ലോഗോസ് ബുക്‌സ് 2018 ഡിസംബറില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതാണിത്. ജനുവരി 10ന് നെടുമങ്ങാട് വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. 5000 രൂപയും പ്രശസ്തി ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാകവി പി. സ്മാരക യുവകവി പ്രതിഭാപുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക കവിതാ പുരസ്‌കാരം, മഹാകവി പി. ഫൗണ്ടേഷന്‍ താമരത്തോണി കവിതാ പുരസ്‌കാരം, പനമറ്റം ദേശീയവായനശാലയുടെ വി. ബാലചന്ദ്രന്‍ കവിതാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മലയാളം അധ്യാപകനാണ് ബിജു.