ഉപ്പള: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുക ഉയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി.
ഇന്നലെ രാത്രി ഏഴര മണിയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പുക ഉയര്‍ന്നത്. ടയര്‍ ഭാഗത്ത് നിന്ന് പുക ഉയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലാവുകയായിരുന്നു. ബസ് നിര്‍ത്തിയതോടെ യാത്രക്കാരില്‍ പലരും ഇറങ്ങിയോടി. വിവരമറിഞ്ഞെത്തിയ ഉപ്പള ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തി.