കാസര്‍കോട്: സ്വര്‍ണവില സര്‍വ്വകാല റിക്കാര്‍ഡിട്ട് 30,000 രൂപ കടന്നു. ഇന്ന് പവന് 520 രൂപ വര്‍ധിച്ച് 30200 രൂപയിലെത്തി. ഡിസംബര്‍ അവസാനത്തോടെ തുടങ്ങിയ കുതിപ്പ് സര്‍വ്വകാല റിക്കാര്‍ഡിലേക്കാണ് നീങ്ങുന്നത്. 3775 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പുതുവര്‍ഷം പിറന്നതില്‍ പിന്നെ സ്വര്‍ണ വില കുറഞ്ഞിട്ടില്ല. കേരളത്തില്‍ വിവാഹങ്ങള്‍ കൂടുതലായി നടക്കുന്ന സമയമാണിത്. വില വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ എണ്ണവിലയും വര്‍ധിക്കുകയാണ്.