ചെര്‍ക്കള: വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും അതിനെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണങ്ങള്‍ മതേതര ഇന്ത്യന്‍ സമൂഹം തള്ളിക്കളയുമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ഭാഷാ വൈവിധ്യത്തെ തകര്‍ക്കുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും മത സാംസ്‌കാരിക വൈവിധ്യത്തെ ഇല്ലാതെയാക്കുന്ന പൗരത്വ ഭേദഗതി നിയമവും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത തകര്‍ക്കുന്നതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം മുതുര്‍ അഭിപ്രായപ്പെട്ടു.
ജനറല്‍ സെക്രട്ടറി നൗഫല്‍ ഹുദവി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മൂസക്കുട്ടി മാസ്റ്റര്‍ ക്ലാസിന് നേതൃത്വം നല്‍കി. ഭാരവാഹി തിരഞ്ഞെടുപ്പിന് വരണാധികാരി പി.പി.എ ലത്തീഫ് നേതൃത്വം നല്‍കി. സര്‍വീസില്‍ വിരമിക്കുന്നവര്‍ക്കുള്ള ഉപഹാരം മക്കാര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
താജുദ്ദീന്‍ പി, യൂസുഫ് ആമത്തല, അബ്ദുല്‍ റസാഖ് തായിലക്കണ്ടി, ബഷീര്‍ കളിയൂര്‍, യുസുഫ് കുമ്പള, മമ്മൂട്ടി ബേക്കല്‍, അബ്ദുല്‍ റഷീദ് ഹോസ്ദുര്‍ഗ്, ഷൗക്കത്തലി ചിറ്റാരിക്കല്‍, റഫീഖ് ചെറുവത്തൂര്‍, ഹഫീസ് പാടി, ഷഹീദ് ചെറുവത്തൂര്‍, നസീമ ടീച്ചര്‍, സുബൈദ ടീച്ചര്‍, ഷഫീക്കത്ത് ടീച്ചര്‍ സംസാരിച്ചു.
ഭാരവാഹികള്‍: യഹ്‌യാ ഖാന്‍ (മഞ്ചേശ്വരം) (പ്രസി.), നൗഫല്‍ കെ (കാസര്‍കോട്) (ജന. സെക്ര.), ഷഹീദ് (ചെറുവത്തൂര്‍) (ട്രഷ.), മുഹമ്മദലി പൈക്ക (കുമ്പള), മുഹമ്മദ് സലീം (ബേക്കല്‍), റഷീദ് ടി.കെ (ഹൊസ്ദുര്‍ഗ്), ഷൗക്കത്തലി (ചിറ്റാരിക്കാല്‍) (വൈസ് പ്രസി.), നൗഷാദ് ബി.എച്ച് (കാസര്‍കോട്), ബഷീര്‍ ടി.കെ (കുമ്പള), മുസ്തഫ (ചെറുവത്തൂര്‍), അബൂ ഹനീഫ (ബേക്കല്‍), അഷ്‌റഫ് കെ.വി (മഞ്ചേശ്വരം) (ജോ. സെക്ര.), താജുദ്ദീന്‍ വി.പി, യുസുഫ് ആമത്തല, യഹ്‌യാഖാന്‍ (സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍മാര്‍).