കാസര്‍കോട്: വീടിന് സമീപത്ത് പുലിയെ കണ്ട വീട്ടുകാര്‍ ഭയചകിതരായി. ഉപ്പളക്കടുത്ത അമ്പാറിലാണ് ഒരു കുടുംബം പുലിയെ നേരിട്ട് കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുരള്‍ച്ച കേട്ടപ്പോള്‍ വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയതായിരുന്നു. അപ്പോള്‍ വീടിനടുത്ത റോഡില്‍ പുലി നില്‍ക്കുന്നതുകാണുകയായിരുന്നു. വീട്ടുകാര്‍ ഉടനെ അകത്തുകയറി വാതിലടച്ചതോടെ പുലി തൊട്ടടുത്ത പറമ്പിലെ കാട്ടിലേക്ക് മറഞ്ഞു. ഇതുസംബന്ധിച്ച് നല്‍കിയ വിവരത്തെ തുടര്‍ന്ന് വനംവകുപ്പ് അന്വേഷണമാരംഭിച്ചു.