കാഞ്ഞങ്ങാട്: കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് താല്‍പ്പര്യ കുറവാണെന്ന് മുന്‍ കേന്ദ്ര മന്ത്രി അഡ്വ. പി.സി. തോമസ് പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ചിട്ടുള്ള ക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി വിധവാ സംരക്ഷണ സമിതി, കിസാന്‍മിത്ര, കേരള അഗ്രിക്കള്‍ച്ചര്‍ നഴ്‌സറി തൃശൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ജനകീയ കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാറിന് ഗുണം ലഭിക്കുന്ന കേന്ദ്ര പദ്ധതികള്‍ മാത്രമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
അതും സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികളായിട്ടാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സെമിനാറില്‍ ക്യാപ്റ്റന്‍ എ.കെ. പിള്ള പദ്ധതി അവതരണം നടത്തി.
മാനുവല്‍ കാപ്പന്‍ അധ്യക്ഷത വഹിച്ചു. തോമസ് ടി. തയ്യില്‍, രാമചന്ദ്ര സരളായ, സൂര്യനാരായണ ഭട്ട്, ജേക്കബ് കാനാട്ട്, കൃഷ്ണന്‍ തണ്ണോട്ട്, ഐ.ആര്‍. മനോജ്, അനീഷ് രാമചന്ദ്രന്‍, പി.കെ. ബാബു സംസാരിച്ചു. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.