കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ഷേത്രഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ചാശ്രമം. നെല്ലിക്കുന്ന് പള്ളതകൊട്ട്യ ധൂമാവതി ക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കുത്തിപ്പൊളിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമെന്നാണ് കരുതുന്നത്.
ക്ഷേത്രപൂജാരി അഞ്ച് മണിയോടെ വിളക്ക് കൊളുത്താനെത്തിയപ്പോഴാണ് ഭണ്ഡാരം കാണാതായത് ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ സമീപത്തെ ഗുളികന്‍ ദൈവസ്ഥാനത്ത് ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പണം നഷ്ടപ്പെട്ടിട്ടില്ല. ഇവിടത്തെ ത്രിശൂലം ഊരിവെച്ച നിലയിലും കണ്ടെത്തി. സമീപത്ത് ഒരു സഞ്ചി ഉപേക്ഷിച്ച നിലയിലാണ്. ഇത് മോഷ്ടാവിന്റേതാണെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷിച്ചുവരുന്നു.