കാസര്‍കോട്: ഉത്തരകേരളത്തിന്റെ ആദ്ധ്യാത്മിക കേന്ദ്രമായ മടവൂര്‍കോട്ടയുടെ 31-ാം വാര്‍ഷിക ആദ്ധ്യാത്മിക സമ്മേളനവും മനുഷ്യ സ്നേഹ സംഗമവും 11, 12 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആലംപാടിയിലെ വലിയുള്ളാഹി വടകര മുഹമ്മദ് ഹാജി മകന്‍ കെ.എം ബഷീര്‍ നഗറില്‍ സയ്യിദ് മുഹമ്മദ് കോയമ്മ തങ്ങള്‍ ആണ്ട് നേര്‍ച്ച, ജീലാനി അനുസ്മരണം, വിവിധ മൗലീദ് സദസുകള്‍, രിഫായിയാ കുത്ത് റാത്തീബ്, മതസാമൂഹിക സമ്മേളനം, ഹളറ അനുസ്മരണ അനുമോദന വേദി, സമാപന കൂട്ടുപ്രാര്‍ഥന, അന്നദാനം എന്നിവ വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
11ന് രാവിലെ 9ന് മങ്കൂസ് മൗലൂദ്, വൈകിട്ട് 7.30ന് സദുപദേശ പ്രഭാഷണം. തുടര്‍ന്ന് സ്നേഹാദരവ്. രാത്രി 9 മണിക്ക് ഉസ്താദ് കോയ കാപ്പാടിന്റെ നേതൃത്വത്തില്‍ രിഫാഇയ്യ കുത്ത് റാത്തിബ് നടക്കും. 12ന് രാവിലെ 10.30ന് അനുസ്മരണ വേദി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. വെളിയന്റെമൂല അബ്ദുള്ള ഹാജി അധ്യക്ഷത വഹിക്കും. ഇബ്രാഹിം സഖാഫി വെള്ളിയോട്, ഹാജി അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തും. 12 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. സയ്യിദ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാകും. സി.ടി അഹമ്മദലി അധ്യക്ഷത വഹിക്കും. ഫാദര്‍ മത്തായി ജോസഫ് (മാര്‍ത്തോമ ബദിര വിദ്യാലയം ചെര്‍ക്കള), എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം.സി ഖമറുദ്ദീന്‍ സംബന്ധിക്കും. 2 മണിക്ക് ശാദുലി റാത്തീബ്. സമാപന കൂട്ടുപ്രാര്‍ഥനക്ക് വളപട്ടണം ഖാസി സയ്യിദ് അഹമദി ജലാലുദ്ദീന്‍ ബുഖാരി നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനത്തോടെ വാര്‍ഷിക ആദ്ധ്യാത്മിക സമ്മേളനവും മനുഷ്യ സ്നേഹ സംഗമവും സമാപിക്കും.
പത്രസമ്മേളനത്തില്‍ സയ്യിദ്ദ് യഹ്യ ബുഖാരി തങ്ങള്‍ (മടവൂര്‍ കോട്ട), അബൂബക്കര്‍ ഹാജി പഴയങ്ങാടി, സയ്യിദ് നുറുദ്ദീന്‍ ഷറഫു അല്‍ ബുഖാരി, സുബൈര്‍ മൗലവി സംബന്ധിച്ചു.